അര്‍ജന്റീനയുടെ യുവതാരം ലിസാണ്ട്രോയെ സ്വന്തമാക്കി അയാക്‌സ്

ര്‍ജന്റീനയുടെ യുവതാരം ലിസാണ്ട്രോ മാര്‍ടിനെസിനെ സ്വന്തമാക്കി അയാക്‌സ്. 21കാരനായ താരത്തെ അര്‍ജന്റീനന്‍ ക്ലബായ ഡിഫന്‍സ് ജസ്റ്റിസിയയില്‍ നിന്നാണ് അയാക്‌സ് സ്വന്തമാക്കിയത്.

അര്‍ജന്റീനയിലെ ഏറ്റവും മികച്ച ടാലന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന താരമാണ് ഡിഫന്‍ഡര്‍ ലിസാണ്ട്രോ മാര്‍ടിനെസ്. ഏകദേശം ഏഴു മില്യണാണ് താരത്തിനായി അയാക്‌സ് ചികവഴിച്ചത്. മാര്‍ടിനെസിന്റെ മികവ് വെച്ച് ഈ തുക വളരെ ചെറുതാണ്. അയാക്‌സ് ക്യാപ്റ്റന്‍ ഡി ലൈറ്റ് ക്ലബ് വിടുമെന്നതിനാല്‍ ആണ് ഡിഫന്‍സിലേക്ക് പുതിയ താരത്തെ അയാക്‌സ് കൊണ്ടു വന്നത്. അഞ്ചു വര്‍ഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്.

Top