അരിക്കൊമ്പനെ മയക്കുവെടി വച്ചു; എലഫന്റ് ആംബുലൻസിൽ കയറ്റി വെള്ളിമല വനത്തിലേക്ക്

കമ്പം (തമിഴ്നാട്): ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടി വച്ചു. തമിഴ്നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റി വെള്ളിമല വനത്തിലേക്ക് പുറപ്പെട്ടു. മയക്കുവെടിയേറ്റ അരിക്കൊമ്പൻ പാതിമയക്കം വിട്ട നിലയിലാണ്. വാഹനത്തിൽ നിന്ന് ബൂസ്റ്റർ ഡോസ് നൽകിയേക്കും.

രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക.

Top