അരിക്കൊമ്പൻ വിഷയം: ചിന്നക്കനാലിൽ അഞ്ചാം ദിവസവും പ്രതിഷേധം; ഇന്ന് വിദഗ്ദ്ധ സമിതി യോഗം

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് കൊച്ചിയിൽ യോഗം ചേരും. നാളെ ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ട പശ്ചാത്തലത്തിലാണ് യോഗം. ചിന്നക്കനാലിൽ എത്തിയ അഞ്ചംഗ സംഘം ഇന്നലെ പ്രദേശവാസികൾ അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്ക് അയക്കുന്നതാണ് സമിതിയുടെ പരിഗണനയിൽ ഉളളത്. ഏത് വനമേഖലയിലേക്ക് അയക്കാം എന്നിവയടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോ‍ർട്ട് തയാറാക്കുന്നത്. അരിക്കൊമ്പനെ പിടികൂടണം എന്ന് ആവശ്യപ്പെട്ടു ചിന്നക്കനാൽ സിങ്കുകണ്ടത്ത് നടക്കുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൈക്കോടതി നിയമിച്ച വിദഗ്ധസമിതി ഇന്നലെ ചിന്നക്കനാൽ എത്തിയിരുന്നുവെങ്കിലും സമരക്കാരെ കണ്ടിരുന്നില്ല. ഇതിലുള്ള ശക്തമായ പ്രതിഷേധം ഇന്നുണ്ടാകാനാണ് സാധ്യത.

Top