അരിക്കൊമ്പൻ കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ; വിദഗ്ദസമിതി റിപ്പോർട്ട് സമർപ്പിക്കും

ഇടുക്കി: അരിക്കൊമ്പൻ കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. വിദഗ്ദസമിതി റിപ്പോർട്ട് നൽകും. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ഉൾവനത്തിലേക്ക് വിടണമെന്ന് സമിതിയിൽ അഭിപ്രായം. മയക്കുവെടി വച്ച് കൂട്ടിലാക്കണമെന്ന ആവശ്യവുമായി കർഷക പ്രതിനിധികളും ഹൈക്കോടതിയിൽ. ആനയെ പിടികൂടി കൂട്ടിലടയ്ക്കാനുളള നീക്കത്തിനെതിരെ ചില സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതിയിടപെട്ടത്.

ആനയെ പിടികൂടിയേ പറ്റൂ എന്ന് സംസ്ഥാന സർക്കാർ കൂടി നിലപാടെടുത്തതോടെയാണ് ഇതേക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്. കാട്ടാനയെ കൂട്ടിലടയ്ക്കുകയല്ല അതിന്റെ സ്വഭാവിക ആവാസ വ്യവസ്ഥയിലേക്ക് അയക്കുകയാണ് വേണ്ടത് എന്ന നിലപാടായിരുന്നു കഴിഞ്ഞ ദിവസം കോടതി സ്വീകരിച്ചത്. ഇതിനിടെ അരിക്കൊന്പനുമായി ബന്ധപ്പെട്ട കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനാ പ്രതിനിധികൾ ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ ഇന്ന് കാണുന്നുണ്ട്.

Top