ആരിഫിന്റെ കത്ത്; വീഴ്ച പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: എ എം ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജി .സുധാകരന്‍ മന്ത്രിയായ കാലത്തും പരാതി ലഭിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു. ചില നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ജി സുധാകരന്റെ തുടര്‍ച്ചയാണ് താനെന്നും റിയാസ് പറഞ്ഞു.

ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് കാണിച്ചാണ് എ.എം. ആരിഫ് എംപി കത്ത് നല്‍കിയത്. ദേശീയപാത 66 ല്‍ അരൂര്‍ മതല്‍ ചേര്‍ത്തല വരെ (23.6 KM) പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എഎം ആരിഫ് എംപി കത്ത് നല്‍കി. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി വേണമെന്നും കത്തില്‍ പറയുന്നു.

 

Top