‘ പിന്നിൽ രാഷ്ട്രീയ നാടകം തന്നെയാണ്’; പ്രിയാ വര്‍ഗീസിന് ഗവര്‍ണറുടെ മറുപടി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല ചട്ടങ്ങൾ ലംഘിച്ചെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധ്യാപക നിയമനത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ഇത് സംബന്ധിച്ച് തനിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ചട്ടപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ സ്വജനപക്ഷപാതം വ്യക്തമെന്ന് ഗവർണർ ആരോപിച്ചു.

പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാൽ മാത്രമാണ് പ്രിയാ വർഗീസിന് സർവകലാശാലയിൽ നിയമനം ലഭിച്ചത്. നിയമനം റദ്ദാക്കിയതിന് പിന്നാലെ രാഷ്ട്രീയ നാടകം വിജയിച്ചെന്ന പ്രിയാ വർഗീസിന്റെ പരാമർശത്തോടും ഗവർണർ പ്രതികരിച്ചു. അധ്യാപന യോഗ്യത ഇല്ലാത്തയാളുടെ നിയമനത്തിന് പിന്നിൽ രാഷ്ട്രീയ നാടകം തന്നെയാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം. വൈസ് ചാൻസലറുടെ നിയമപരമായ നീക്കത്തിന്റെ സാധുത അന്വേഷിക്കുമെന്നും ഗവർണർ പറഞ്ഞു.

Top