‘തന്റെ യാത്രകളെല്ലാം രാഷ്ട്രപതി ഭവന്റെ അനുമതിയോടുകൂടിയാണ്’; ഗവര്‍ണര്‍

ഡല്‍ഹി: ഗവര്‍ണര്‍ എപ്പോഴും ഡല്‍ഹിയില്‍ ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ യാത്രകളെല്ലാം രാഷ്ട്രപതി ഭവന്റെ അനുമതിയോടുകൂടിയാണ്. എന്തും പറയാനുള്ള അവകാശം അവര്‍ക്കുണ്ട്. ഓണാഘോഷത്തിന് വിളിക്കാത്തവരാണ് താന്‍ കേരളത്തില്‍ ഇല്ലെന്ന് പരാതി പറയുന്നതെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്ന ആരോപണം എപ്പോഴും പറയുന്നതാണെന്നും അതിനെ കാര്യമായി എടുക്കുന്നില്ലെന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

Top