മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തുന്നു

തൃശൂർ: ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തുന്നു. ശനിയാഴ്ച രാത്രി എട്ടിനാണ് തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആർഎസ്എസ് പ്രവർത്തകൻ മണികണ്ൻറെ വീട്ടിൽ മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്താൻ എത്തിയത്. രണ്ടു ദിവസമായി മോഹൻ ഭാഗവത് തൃശൂരിലുണ്ട്.

സവിശേഷ രാഷ്ട്രീയസാഹചര്യത്തിലാണ് ഗവർണർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പോര് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോഹൻഭാഗവതിനെ കാണുന്നത്. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് ഗവർണർ ഇന്ന് കൊച്ചിയിൽ പരസ്യ മറുപടി പറഞ്ഞിരുന്നു. പ്രിയ വർഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവർണർ സ്ഥാനങ്ങൾ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ ഗവർണർക്ക് കടുത്ത അതൃപ്‌തിയുണ്ട്. വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നൽകുന്ന ഗവർണർ കണ്ണൂർ വിസിക്കെതിരായ നടപടി ഉടൻ കടുപ്പിക്കും. ഗവർണർക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമർശനം.

Top