യു.ഡി.എഫിന്റേത് പിഴക്കുന്ന തന്ത്രം, ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കയതും പാളി (വീഡിയോ കാണാം)

വിയോജിപ്പുകള്‍ വിളിച്ചു പറയുന്നത് ഏത് ഗവര്‍ണറായാലും അത്, ആ പദവിയുടെ അന്തസ്സിന് ചേര്‍ന്ന പണിയല്ല. ഇക്കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ടു പഠിക്കേണ്ടത് മുന്‍ ഗവര്‍ണ്ണര്‍ പി.സദാശിവത്തെയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഒരു ആക്ടീവിസ്റ്റായ ഗവര്‍ണ്ണറാണെന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ് തന്നെ പറയുന്നത്. വിമര്‍ശിച്ചാല്‍ തിരിച്ചും പറയുമെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ആക്ടീവിസം കാണിക്കാനുള്ള പദവിയല്ല ഗവര്‍ണ്ണറുടെ പദവിയെന്നതുകൂടി ഓര്‍ക്കുന്നത് നല്ലതാണ്.

Top