മദ്യപാനത്തിനിടെ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

ദ്യപാനത്തെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു. കിഴക്കന്‍ മലേഷ്യന്‍ സംസ്ഥാനമായ സബയിലാണ് സംഭവം. മധ്യവയസ്‌കനായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സബയിലെ കെനിംഗൗ ജില്ലയില്‍ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും, വഴക്ക് രൂക്ഷമായതോടെ തന്നെ ജീവനോടെ കത്തിക്കാന്‍ ഭാര്യ ഭര്‍ത്താവിനോട് വെല്ലുവിളിക്കുകയുമായിരുന്നു. പിന്നാലെ ഇയാള്‍ ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

ദമ്പതികളുടെ പതിനാറുകാരിയായ മകള്‍ അമ്മയുടെ ശരീരത്തിലെ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ രണ്ട് ഇളയ സഹോദരന്മാരെ വീട്ടില്‍ നിന്ന് പുറത്തിറക്കിയ ശേഷം കുട്ടി ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 41 കാരിയെ കെനിന്‍ഗോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top