യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തരൂരിനെ ചൊല്ലി തര്‍ക്കം

കോട്ടയം: തരൂർ വിഷയം ചർച്ച ചെയ്യാനായി വിളിച്ച യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയിൽ തർക്കം. തരൂരിന്റെ പരിപാടിയെക്കുറിച്ച് പാർട്ടിയെ അറിയിക്കാത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നടപടി തെറ്റെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിച്ചു. വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡന്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ല.

ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും വിമർശനം ഉയര്‍ന്നു. അനാവശ്യ ചർച്ചകൾ പരിപാടിയുടെ ശോഭ കെടുത്തുമെന്നും വിമർശനമുയർന്നു. ഡിസിസി പ്രസിഡന്റിനെ തള്ളി പ്രസ്താവന നടത്തിയ ശബരീനാഥനെതിരെ പ്രമേയം പാസാക്കമെന്നും ആവശ്യം ഉയര്‍ന്നു

Top