500 രൂപയെ ചൊല്ലി തര്‍ക്കം; സുഹൃത്തിനെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി

പട്‌ന : 500 രൂപ കൂലിയായി ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബീഹാറില്‍ യുവാവ് സുഹൃത്തിനെ ക്രൂരമായി കുത്തിക്കൊന്നു. കൊലപതകത്തിന് ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ചു. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. ഭോജ്പൂര്‍ ജില്ലയിലെ ആര്‍ഹ് മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ബാരാ ബസന്ത്പൂര്‍ ഗ്രാമവാസിയായ മോഹന്‍ സിംഗ്(20) ആണ് മരിച്ചത്. പരിചയക്കാരനായ അജയ് മഹാതോയില്‍ നിന്ന് 500 രൂപ കൂലിയായി സിംഗ് ലഭിക്കാനുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണ്.

ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന അജയ് സിംഗിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് കത്തികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നീട് കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം മൃതദേഹം സന്‍വാരി പാലത്തിന് സമീപത്തെ വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പ്രതി ഒളിവിലാണ്. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Top