കുപ്പിവെള്ളം വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ;20 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി

കുപ്പിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 20 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്ക് ഏരിയയിലാണ് സംഭവം. സഹോദരന്മാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലേക്ക് ടൗണ്‍ പ്രദേശത്തെ താമസക്കാരനായ ആകാശ് പ്രതാപ് കുരി ആണ് മരിച്ചത്. ആക്രമണത്തില്‍ പ്രതികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മിനറല്‍ വാട്ടര്‍ വാങ്ങാന്‍ ചായക്കടയില്‍ എത്തിയതായിരുന്നു പ്രതികള്‍. പിന്നീട് 20 വയസ്സുള്ള കടയുടമയുമായി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് യുവാക്കള്‍ ആക്രമണം ആരംഭിച്ചത്. പ്രതികളിലൊരാള്‍ ഇരുമ്പുവടികൊണ്ട് 20 കാരന്റെ തലയ്ക്കടിക്കുകയായിരുന്നു.

 

Top