മദ്യപാനത്തിനിടെ വാക്കുതർക്കം: യുവാവ് മരിച്ചത് ചോരവാർന്ന്:3 പേർ പിടിയിൽ

തിരുവനന്തപുരം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ കാലിൽ കുത്തേറ്റ യുവാവ് രാത്രി മുഴുവൻ ചോര വാർന്നു മരിച്ചു. ഒപ്പം മദ്യപിച്ച മൂന്നു പേർ പിടിയിൽ. ഓൾസെയിന്റ്‌സ് കോളജ് രാജീവ് നഗർ ഷംന മൻസിലിൽ ഷംനാദ് (33) ആണ് മരിച്ചത്.

മലയിൻകീഴ് കരിപ്പൂര് ദുർഗാ ലൈൻ അഭിവില്ലയിൽ ബിനു ബാബു (34), വഴയില ശാസ്താ നഗർ വിഷ്ണു വിഹാറിൽ മണിച്ചൻ എന്ന വിഷ്ണുരൂപ് (34), ഓൾ സെയിന്റ്‌സ് കോളജ് രാജീവ് നഗർ രജിത ഭവനിൽ കുക്കു എന്ന രജിത്ത് (35) എന്നിവരെയാണ് മലയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷ്ണുവാണ് ഷംനാദിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Top