മോദിക്ക് ലിയോണല്‍ മെസിയുടെ ദേശിയ ടീം ജഴ്‌സി സമ്മാനിച്ച് അർജന്റീന ഓയില്‍ കമ്പനി മേധാവി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീന ഓയില്‍ കമ്പനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോണ്‍സാലസിന്റെ സ്‌നേഹ സമ്മാനം. അർജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ജഴ്‌സിയാണ് മോദിക്ക് സമ്മാനമായി നല്‍കിയത്. ബംഗളൂരുവില്‍ നടക്കുന്ന ഇന്ത്യ എനര്‍ജി വീക്ക് 2023ല്‍ വച്ചാണ് ജഴ്‌സി കൈമാറിയത്.

അര്‍ജന്റീനയുടെ കിറ്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് വൈപിഎഫ്. മോദിയാണ് എനര്‍ജി വീക്ക് ഉദ്ഘാടനം ചെയ്തത്. അടുത്ത ദശാബ്ദത്തില്‍ എനര്‍ജി ഡിമന്‍ഡില്‍ രാജ്യം വന്‍ വളര്‍ച്ച കൈവരിക്കുമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

Top