റിയാദ് കപ്പിനായി താന്‍ കാത്തിരിക്കുന്നതായി അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: റിയാദ് കപ്പിനായി താന്‍ കാത്തിരിക്കുന്നതായി അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി. ഈ മാസം 29നും ഫെബ്രുവരി ഒന്നിനുമാണ് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയും സൗദി ക്ലബുകളും ഏറ്റുമുട്ടുന്നത്. ഇതൊരു ചരിത്രപരമായ പോരാട്ടമാണ്. ഈ മത്സരങ്ങളില്‍ താന്‍ കളിക്കുമെന്നും ലയണല്‍ മെസ്സി വ്യക്തമാക്കി.

റൊണാള്‍ഡോയ്‌ക്കൊപ്പം സാദിയോ മാനെ, ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക, ഒട്ടാവിയോ, അലക്‌സിസ് ടെല്ലസ്, അയ്മറിക് ലപോര്‍ട്ടെ, മാര്‍സെലോ ബ്രോസോവിച്ച് തുടങ്ങിയവര്‍ അല്‍ നസറിലുണ്ട്. ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് തുടങ്ങിയ ബാഴ്‌സലോണന്‍ മുന്‍ താരങ്ങളിലാണ് മയാമിയുടെ പ്രതീക്ഷ.

ഇന്റര്‍ മയാമിയുടെ പ്രീസീസണ്‍ ടൂറിന്റെ ഭാ?ഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 29ന് അല്‍ ഹിലാലുമായി ഇന്‍ര്‍ മയാമി ഏറ്റുമുട്ടും. നെയ്മര്‍ ജൂനിയര്‍ പരിക്കിനെ തുടര്‍ന്ന് ടീമിലില്ലാത്തത് അല്‍ ഹിലാലിന് തിരിച്ചടിയാണ്. ഫെബ്രുവരി ഒന്നിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്സറുമായും ഇന്റര്‍ മയാമിക്ക് മത്സരമുണ്ട്.

Top