കടലിനടിയിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീനൻ ആരാധകൻ

മലപ്പുറം: അർജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചാൽ കടലിനടിയിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന പ്രഖ്യാപനം യാഥാർഥ്യമാക്കിയിരിക്കുകയാണ് ലക്ഷദ്വീപ് കവരത്തിയിലെ അർജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖ്. ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ ആഗ്രഹം പോലെ മെസ്സിപ്പട ഫൈനലിലെത്തിയപ്പോൾ അറബിക്കടലിനടയിൽ 15 മീറ്റർ താഴ്ചയിലാണ് ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. ആഴക്കടലിനു തൊട്ടു മുൻപുള്ള ‘അദ്ഭുതമതിൽ’ എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്കിടയിൽ റൊസാരിയോയിലെ രാജകുമാരൻ തിളങ്ങി നിൽക്കുന്നു. സ്കൂബാ ടീമിന്റെ സഹായത്തോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്.

കടലിനടയിലെ മെസ്സിയുടെ കട്ടൗട്ട് ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ വൈറലാണ്. ലക്ഷദ്വീപിന്റെ അർജന്റീന സ്നേഹം ലോകമറിയട്ടെ എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നതെന്ന് സ്വാദിഖ് പറയുന്നു. കവരത്തിയിലെ സർക്കാർ സ്കൂളിൽ കായികവിഭാഗത്തിൽ ജീവനക്കാരനാണ് സ്വാദിഖ്.

Top