അര്‍ജന്റീന-മൊറോക്കോ മല്‍സരം :മെസ്സി കളിച്ചില്ല, അര്‍ജന്റീനയ്ക്ക് കോടികളുടെ നഷ്ടം

MESSIII

ബ്യൂണസ് അയറിസ്:അര്‍ജന്റീന-മൊറോക്കോ സൗഹൃദ മല്‍സരത്തില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി കളിക്കാത്തതിനെ തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് കോടികളുടെ നഷ്ടം. ഇന്നലെ നടന്ന മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ മെസ്സി കളിക്കാത്തതിനാല്‍ അര്‍ജന്റീനയക്ക് നല്‍കേണ്ടിയിരുന്ന സമ്മാനതുകയില്‍ നിന്ന് മൂന്നരക്കോടി കുറച്ചാണ് നല്‍കുക.

കരാര്‍ പ്രകാരം മെസ്സി മത്സരത്തില്‍ കളിക്കണമായിരുന്നു. എന്നാല്‍ വെനിസ്വേലയ്‌ക്കെതിരായ മല്‍സരം സ്‌പെയിനില്‍ നടക്കുന്നതിനാല്‍ ഈ മത്സരത്തില്‍ പങ്കെടുക്കുമെന്നും മൊറാക്കോയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കില്ലെന്നു മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെസ്സി കളിയില്‍ നിന്ന് പിന്‍മാറിയത് പരിക്ക് കാരണമാണെന്നാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറഞ്ഞത്.

മെസ്സി കളിക്കാഞ്ഞ മത്സരത്തില്‍ അര്‍ജന്റീന മൊറോക്കോയ്‌ക്കെതിരെ 1-0നാണ് ജയിച്ചത്. വെനിസ്വേലയ്ക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീന തോറ്റിരുന്നു.

Top