അര്‍ജന്റീനയുടെ തോല്‍വി; എംഎം മണിയെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയ്ക്ക് ഉണ്ടായത്. മത്സരത്തിൽ 2-1 ന് അര്‍ജന്റീന സൌദിയോട് പരാജയപ്പെട്ടു. മത്സരത്തിന് ശേഷം പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് അര്‍ജന്റീനിയൻ ആരാധകർ നേരിടേണ്ടി വരുന്നത്.

അറിയപ്പെടുന്ന അര്‍ജന്റീന ഫാനായ മുന്‍ മന്ത്രി എംഎം മണിയെ ട്രോളുകയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘ചതിച്ചാശാനേ’ എന്ന് ഒറ്റവരി പോസ്റ്റില്‍ എംഎം മണിയെ ടാഗ് ചെയ്താണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. നേരത്തെ രാവിലെ മെസിക്ക് അശംസ നേര്‍ന്നും മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ഇട്ടിരുന്നു.

ഞാനൊരു ബ്രസീൽ ആരാധകൻ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല. ഇതാണ് “സ്പോർട്സ് പേഴ്സൺ ” സ്പിരിറ്റ്‌. ആരാധകരെ, ‘മത്സരം’ തെരുവിൽ തല്ലിയല്ല വേണ്ടത്, കളിക്കളത്തിൽ ആണ് വേണ്ടത് – മന്ത്രിയുടെ രാവിലത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നു.

Top