അർജന്റീന ചൈനീസ് പര്യടനം; ഐവറി കോസ്റ്റിനെതിരെയും നൈജീരിയയ്ക്കെതിരെയും മത്സരങ്ങൾ

ബ്യൂണസ് ഐറിസ്: അടുത്ത മാസം നടക്കുന്ന അര്‍ജന്റീനയുടെ ചൈനീസ് പര്യടനത്തില്‍ ഐവറി കോസ്റ്റിനെതിരെയും നൈജീരിയയ്‌ക്കെതിരെയും മത്സരങ്ങള്‍. മാര്‍ച്ച് 18 മുതല്‍ 26 വരെയാണ് അര്‍ജന്റീനയുടെ ചൈനീസ് പര്യടനം. അതിനാല്‍ മാര്‍ച്ച് 23ന് മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ മത്സരം ലയണല്‍ മെസ്സിക്ക് നഷ്ടമാകും. എന്നാല്‍ മത്സരത്തിന്റെ തിയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

കോപ്പ അമേരിക്ക നിലനിര്‍ത്തുകയാണ് അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ പ്രധാന വെല്ലുവിളി. ജൂണ്‍ 21ന് കാനഡയോ ട്രിനിഡാഡ് ആന്റ് ടുബാഗോയോ അര്‍ജന്റീനയ്ക്ക് എതിരാളികളാകുമെന്നാണ് സൂചന. പെറുവും ചിലിയുമാണ് ആദ്യ ഘട്ടത്തില്‍ അര്‍ജന്റീനയുടെ മറ്റ് എതിരാളികള്‍.

ഈ സമയത്ത് അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് അവരുടെ ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലബുകളോട് ദേശീയ ടീമിനായി താരങ്ങളെ വിട്ടുതരണമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍ മയാമിയുടെ മേജര്‍ ലീഗ് സോക്കറിലെ ആദ്യ മത്സരം ഫെബ്രുവരി 21 മുതലാണ്.

Top