സാമ്പത്തിക പ്രതിസന്ധി: അര്‍ജന്റീനയില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രക്ഷോഭം

ബ്യൂണസ് എറിസ്:കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന അര്‍ജന്റീനയില്‍ ഭക്ഷണവും വേതന വര്‍ധനവുമാവശ്യപ്പെട്ട് പ്രകടനം. അടിയന്തര സഹായമാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഐ.എം.എഫില്‍ നിന്ന് കടമെടുത്തിട്ടായാലും സാമ്പത്തിക പ്രയാസങ്ങള്‍ ദൂരീകരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

ബാനറുകളും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ നിമിഷ നേരം കൊണ്ട് തെരുവ് കയ്യടക്കുകയായിരുന്നു. പാട്ടും നൃത്തവും മുദ്രാവാക്യം വിളികളുമൊക്കെയായി ശബ്ദ മുഖരിതമായിരുന്നു തെരുവുകള്‍.

അത്യാവശ്യം ഭക്ഷണവും വേതന വര്‍ധനവും ലഭ്യമാക്കിയില്ലെങ്കില്‍ തുടര്‍ന്ന് മുന്നോട്ടുപോകാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് അവശ്യ വസ്തുക്കള്‍ പോലും ലഭ്യമാകുന്നില്ലെന്നും പ്രക്ഷോഭകര്‍ പറയുന്നു.

Top