മെസ്സിയുടെ അർജന്റീന നൽകി ചുട്ട മറുപടി . . റഷ്യയിൽ വിസ്മയം തീർത്തു

സെന്റ് പീറ്റേഴ്സ് ബർഗ് ; ലോകത്തെ കോടിക്കണക്കിന് ആരാധകരെ സാക്ഷി നിർത്തി നൈജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് അർജന്റീന.

മെസ്സി നേടിയ ആദ്യ ഗോളും അവസാന നിമിഷത്തിൽ മാർക്കോസ് റോഹോ നേടിയ ഗോളുകളുമാണ് അർജന്റീനയെ വിജയത്തിലെത്തിച്ചത്.

ഡിഫൻഡർമാർ ചേർന്നൊരുക്കിയ തന്ത്രപരമായ നീക്കത്തിനു മുന്നിൽ നൈജീരിയ തകർന്നടിയുകയായിരുന്നു.

ഇതോടെ ഗ്രൂപ്പിൽ രണ്ടാമതെത്തിയ അർജന്റീന പ്രീക്വാർട്ടിൽ കയറി. ഇനി അവിടെ അർജന്റീന എതിരിടേണ്ടത് മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെയാണ്.

പത്തിനാലാം മുനുട്ടിൽ മെസ്സി നേടിയ മനോഹര ഗോൾ ഗാലറിയെ ഇളക്കിമറിച്ചു. എന്നാൽ മഷരാനോയുടെ ‘കൈ പിഴ’ കൊണ്ടു മാത്രം നൈജീരിയക്ക് ലഭിച്ച പെനാൽറ്റി അവരെ ഒപ്പമെത്തിച്ചു.

ആദ്യ പകുതിയിലെ വേഗത രണ്ടാം പകുതിയിൽ കുറഞ്ഞെങ്കിലും ഒടുവിൽ കളി കഴിയാൻ മിനുട്ടുകൾ ബാക്കിനിൽക്കെ മാർക്കസ് റോഹോ വിജയഗോൾ നേടി. ആദ്യാവസാനം കളി നിയന്ത്രിച്ച മെസ്സിയാണ് മാൻ ഓഫ് ദി മാർച്ച് . . ലേറ്റായാലും ലേറ്റസ്റ്റായ കിടിലൻ തിരിച്ചുവരവ് . .

Top