ലോകകപ്പ് യോഗ്യതാ പോരാട്ടം ; അര്‍ജന്റീന ഉറുഗ്വായോട് ഗോള്‍ രഹിത സമനില വഴങ്ങി

ഉറുഗ്വായ്: നിര്‍ണായകമായ തെക്കന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീന ഉറുഗ്വായോട് ഗോള്‍ രഹിത സമനില വഴങ്ങി.

ഉറുഗ്വായ് മണ്ണില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍ താരം ലൂയി സുവാരസും കളിക്കാനിറങ്ങിയിരുന്നു.

സമനിലയോടെ ഉറുഗ്വായ് 24 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അര്‍ജന്റീന 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

യോഗ്യതാ മത്സരങ്ങളില്‍ വരും പോരാട്ടങ്ങള്‍ ഇതോടെ നിര്‍ണായകമായി.

പുതിയ കോച്ച് ജോര്‍ജ് സാം പോളിക്ക് കീഴില്‍ ആദ്യ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീന മുന്നേറ്റനിരയില്‍ മൂന്നുപേരെ ഇറക്കിയിരുന്നു.

ലയണല്‍ മെസ്സി, ഫോളോ ദിബാല, മോറോ കാര്‍ഡി എന്നിവര്‍ക്ക് മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല.

എന്നാല്‍, മത്സരത്തിനിടയില്‍ സുവാരസ് പരിക്കേറ്റ് പുറത്തായി. പരാഗ്വക്കെതിരായ അടുത്ത മത്സരത്തില്‍ സുവാരസിന് കളിക്കാന്‍ ആകുമോ എന്ന് സംശയമാണ്.

അതേസമയം, ബ്രസീല്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.

ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനതെത്തിയ മഞ്ഞപ്പട ലോകകപ്പിലെ സാന്നിധ്യം ഉറപ്പിച്ചു.

Top