അണ്ടര്‍ 23 മത്സരം; ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന

ഫുട്ബോള്‍ ഫെസ്റ്റിവല്‍ ടൂര്‍ണമെന്റില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന. അണ്ടര്‍ 23 ടീമുകള്‍ മാറ്റുരച്ച യുനൈറ്റഡ് ടുര്‍ണമെന്റിലാണ് അര്‍ജന്റീന വിജയം കരസ്ഥമാക്കിയത്. സ്പെയിനിലെ കാനറി ദ്വീപില്‍ വച്ചായിരുന്നു മത്സരം.

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. നാലാം മിനുട്ടില്‍ നിക്കോളാസ് കപാല്‍ഡോ ആണ് മത്സരത്തിലെ ഏകഗോള്‍ നേടിയ താരം.

സൗദിയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചിരുന്നതിനാല്‍ അണ്ടര്‍ 23 ടീമുകളുടെ മത്സരം വാശിയേറിയതായിരുന്നു. കളി മറന്ന് കളിക്കാര്‍ ഫൗള്‍ കളിച്ചപ്പോൾ റഫറിക്ക് ഒന്നിലേറെ തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.

Top