അര്‍ജന്റീന-ബ്രസീല്‍ സൂപ്പര്‍ പോര് സമനിലയില്‍; അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീല്‍ അര്‍ജന്റീന പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഗോള്‍ നേടിയില്ല. ഇതോടെ അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി. സൂപ്പര്‍ താരം മെസ്സി, ഡി മരിയ, മാര്‍ട്ടിനെസ് എന്നിവര്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയിലിറങ്ങിയപ്പോള്‍ നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിച്ചത്.

തുടയെല്ലിന് പരിക്കേറ്റതിനാലാണ് നെയ്മര്‍ മത്സരത്തില്‍ നിന്ന് വിട്ടു നിന്നത്. അര്‍ജന്റീനയുടെ ഡിബാല കളിച്ചിരുന്നില്ല. 13 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുള്ള ബ്രസീല്‍ ഒന്നാമതും. ഇത്രയും മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ്.

Top