ബ്യൂണസ്‌ഐറിസ്: ആതിഥേയരായ അര്‍ജന്റീനയെ 2-0ന് തകര്‍ത്ത് നൈജീരിയ അണ്ടര്‍20 ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പകുതിയില്‍ പിറന്ന രണ്ട് ഗോളുകളാണ് ഹാവിയന്‍ മഷറാനോ പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ വഴിമുടക്കിയത്. ഇബ്രാഹിം ബെജി മുഹമ്മദ്, റില്‍വാനു ഹാലിരു സാര്‍കി എന്നിവരാണ് നൈജീരിയക്കായി ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
ഗോള്‍ രഹിതമായ ആദ്യ പകുതി, അര്‍ജന്റീനിയന്‍ ആരാധകരാല്‍ തിങ്ങിനിറഞ്ഞ സാന്‍ ജ്യുവന്‍ സ്റ്റേഡിയം, നൈജീരിയക്ക് ആദ്യ പകുതി കടുപ്പമേറിയതായിരുന്നു. എന്നാല്‍ ആര്‍പ്പുവിളിക്കുന്ന അര്‍ജന്റീനയന്‍ ആരാധകരെ നിശബ്ദരാക്കി 61ാം മിനുറ്റില്‍ നൈജീരിയയുടെ ഗോള്‍.