അര്‍ജന്റീന വിയര്‍ക്കുന്നു; രണ്ടിന് നാല്‌ തിരിച്ചടിച്ച് ഫ്രാന്‍സിന്റെ മുന്നേറ്റം

കസാന്‍: ആദ്യ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനനയ്‌ക്കെതിരെ ലീഡ് നേടി ഫ്രാന്‍സ്‌. ബെഞ്ചമീന്‍ പവാര്‍ഡിന്റെ ത്രില്ലര്‍ ഗോളിലാണ് അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചത്. 2-1 പിന്നില്‍ നില്‍ക്കുകയായിരുന്ന ഫ്രാന്‍സ് 48ആം മിനിറ്റിലാണ് സമനില ഗോള്‍ നേടിയത്.

ശേഷം എംബാപ്പെയുടെ തകര്‍പ്പന്‍ ഗോളില്‍ സൂപ്പര്‍ ടീം അര്‍ജന്റീനയെ ഫ്രാന്‍സ് പ്രതിരോധത്തിലാക്കുകയായിരുന്നു.

ഈ ലോകകപ്പിലെ തന്നെ മികച്ച ഒരു ഗോളിലൂടെ 41-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി. മരിയയാണ് അര്‍ജന്റീനയുടെ ആദ്യ സ്‌കോര്‍ നേടിയത്.

ബോക്സിന് പുറത്തു നിന്ന് എവര്‍ ബനേഗ നല്‍കിയ പാസില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഫ്രഞ്ച് ഗോള്‍കീപ്പറിന് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക് എത്തുകയായിരുന്നു.

Top