അര്‍ജന്റീന ഫുട്‌ബോള്‍ ടീം ആരാധകന്‍ കാര്‍ലോസ് ടൂല അന്തരിച്ചു

പ്രശസ്തനായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ആരാധകന്‍ കാര്‍ലോസ് ടൂല അന്തരിച്ചു. 83 വയസായിരുന്നു. 1974 മുതല്‍ 2023 ഖത്തര്‍ ലോകകപ്പ് വരെ അര്‍ജന്റീനയെ പിന്തുണയ്ക്കാന്‍ ടൂല ഗാലറിയില്‍ ഉണ്ടായിരുന്നു. എറ്റവും മികച്ച ആരധകര്‍ക്കുള്ള പുരസ്‌കാരം പോയ വര്‍ഷം അര്‍ജന്റീന ആരാധകര്‍ക്കായി എറ്റു വാങ്ങിയത് കാര്‍ലോസ് ടൂലയാണ്.

1986 ലെ ലോകകപ്പ് മുതല്‍ ടെലിവിഷനില്‍ അര്‍ജന്റീനയെ കാണുന്ന മലയാളിക്ക് അപരിചിനല്ല കാര്‍ലോസ് ടൂല. 12 വര്‍ഷം മുന്‍പ് 1974 ലെ ജര്‍മന്‍ ലോകകപ്പില്‍ സ്വന്തം രാജ്യത്തിന് വേണ്ടി താളമിടാന്‍ തുടങ്ങിയതാണ്, അതും രാജ്യത്തെ വിഖ്യാത പ്രസിഡന്റ് ജുവാന്‍ പെറോണ്‍ നല്‍കിയ വാദ്യ ഉപകരണത്തില്‍. പെറോണ്‍ അന്തരിച്ചതും 1974ലാണ് അന്ന് മുതല്‍ ടൂല ആ ഡ്രം താഴെ വച്ചിട്ടില്ല.

Top