ഇത്തരമൊരു സ്വീകരണം സ്വപ്നത്തില്‍ മാത്രം, അര്‍ജന്റീന ഫാന്‍സ് പ്രെമോ സൂപ്പര്‍ഹിറ്റ്

2faa3e73-4143-4b53-8f2d-29a9294a9df6

മെസ്സിയാണ് താരം . . അര്‍ജന്റീനയാണ് സൂപ്പര്‍ ടീം . . ചങ്കു കൊടുക്കാന്‍ തയ്യാറായ ഈ ആരാധകപടയാണ് നീല കുപ്പായക്കാരുടെ കരുത്ത്. അര്‍ജന്റീന ആരാധകരുടെ ഫേയ്‌സ്ബുക്ക് കൂട്ടായ്മയായ അര്‍ജന്റീന ഫാന്‍സ് കേരള പുറത്തിറക്കിയ പ്രെമോ സോങ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കത്തിപ്പടരുകയാണ്.

46eedebb-08b6-4200-b802-e4dc607af95a

സാക്ഷാല്‍ മെസ്സി തന്നെ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ മലപ്പുറത്തെ ആരാധകരുടെ അഭിനന്ദന വീഡിയോ അപ് ലോഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇപ്പേള്‍ മറ്റൊരു കിടിലന്‍ വീഡിയോ വൈറലായിരിക്കുന്നത്. മറ്റ് ഒരു ടീമിനും ലഭിക്കാത്ത പിന്തുണയാണ് അര്‍ജന്റീനയുടെ പ്രെമോ സോങിന് മലയാളത്തില്‍ ലഭിക്കുന്നത്.

അര്‍ജന്റീനന്‍ ആരാധകരുടെ ലോകകപ്പ് ആവേശവും മെസ്സിയടക്കമുളള താരങ്ങളുടെ കളിക്കളത്തിലെ മുന്നേറ്റവുമാണ് ഗാനത്തിനൊപ്പം ദൃശ്യവത്കരിച്ചിരിക്കുന്നത്. മലപ്പുറം സ്വദേശിയായ സാദിഖ് പന്തല്ലൂര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഈ പ്രെമോ വീഡിയോയും മെസ്സി ഷെയര്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോകത്തില്‍ ഏറ്റവും അധികം ആരാധകരുള്ള താരത്തിന് കൊച്ചു കേരളത്തില്‍ ലഭിക്കുന്ന പിന്തുണ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. മറഡോണയില്‍ തുടങ്ങിയ അര്‍ജന്റീന സ്‌നേഹം ഇപ്പോള്‍ മെസ്സിയിലൂടെ പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.Related posts

Back to top