കാളിദാസ് ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’; ടൈറ്റില്‍ പോസ്റ്റര്‍ കാണാം

ട് 2 എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഒഫറിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.

കാളിദാസ് ജയറാം നായകനാവുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്.

അശോകന്‍ ചരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി മിഥുന്‍ മാനുവല്‍ തോമസും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നവംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ചിത്രം തിയേറ്ററില്‍ എത്തിക്കും.

Top