അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം, നാശനഷ്ടമോ ആളപായമോ ഇല്ല

earthquake

ബ്രൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അര്‍ജന്റീനയിലെ സാന്‍ ജുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ പക്ഷേ, നാശനഷ്ടങ്ങളോ ആളപായമോ രേഖപ്പടുത്തപ്പെട്ടിട്ടില്ല.

സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.

Top