ചിലിയോട് സമനില വഴങ്ങി അര്‍ജന്റീന

ബ്യൂണസ് ഐറിസ്: ചിലിയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം സമനിലയില്‍ പിരിഞ്ഞ് അര്‍ജന്റീന. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ ഗാരി മെഡല്‍ നീട്ടിക്കൊടുത്ത പന്ത് ചിലിയന്‍ സ്‌ട്രൈക്കര്‍ സാഞ്ചസ് അര്‍ജന്റീനയുടെ വലയിലേക്ക് തിരിച്ചുവിട്ടു. ഇതൊടെ കളി സമനിലയിലെത്തുകയും ചെയ്തു. ഗോള്‍ വീണതോടെ തകര്‍ത്തുകളിച്ച ചിലി മുപ്പത്തിയേഴാം മിനിറ്റില്‍ സമനില പിടിച്ചു.

അഞ്ച് കളിയില്‍ 11 പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ് അര്‍ജന്റീന. 12 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്. ബ്രസീല്‍ അടുത്ത മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. അഞ്ചു മത്സരങ്ങളില്‍ അഞ്ചു പോയിന്റുള്ള ചിലി ആറാം സ്ഥാനത്താണ്. ഒമ്പതിന് കൊളംബിയയുമാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ നിന്ന് ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത ലഭിക്കുക.

Top