ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: അടുത്ത മാസം നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട യുവന്റസ് താരം പൗളോ ഡിബാല തിരിച്ചെത്തി. പരുക്കേറ്റ സെര്‍ജിയോ അഗ്യൂറോയെ ഒഴിവാക്കി. മൗറോ ഇക്കാര്‍ഡിയും ടീമിലില്ല. നായകന്‍ ലിയോണല്‍ മെസി, ലൗറ്ററോ മാര്‍ട്ടിനസ്, ഏഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡി പോള്‍, എസേക്വില്‍ പലേസിയോസ്, നിക്കോളാസ് ഓട്ടമെന്‍ഡി, ക്രിസ്റ്റ്യന്‍ റൊമേറോ, എമിലിയാനോ മാര്‍ട്ടിനസ് തുടങ്ങിയവര്‍ ടീമിലുണ്ട്.

അര്‍ജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സെപ്റ്റംബര്‍ മൂന്നിന് വെനസ്വേലയെയും അഞ്ചിന് ബ്രസീലിനെയും പത്തിന് ബൊളീവിയയെയും നേരിടും. മേഖലയില്‍ ആറ് കളിയില്‍ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന.

Top