അര്‍ജന്റീന – മോറോക്ക മല്‍സരത്തില്‍ കളിക്കില്ല : മെസ്സിക്കെതിരെ മെറോക്കോ

ബാഴ്സലോണ: അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്കെതിരെ മൊറാക്കോ ഫുട്ബോള്‍ ഫെഡറേഷന്‍ രംഗത്ത്. ഇന്ന് മൊറാക്കോയ്ക്കെതിരേ നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ മെസ്സി കളിക്കാത്തതിനെതിരെയാണ് ഫെഡറേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. വെനിസ്വേലയ്ക്കെതിരായ മല്‍സരം സ്പെയിനില്‍ നടക്കുന്നതിനാല്‍ ഈ മത്സരത്തില്‍ പങ്കെടുക്കുമെന്നും മൊറാക്കോയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കില്ലെന്നും മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഈ നടപടിയാണ് മൊറാക്കോ ഫുട്ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചത്.

എന്നാല്‍ മെസ്സി കളിയില്‍ നിന്ന് പിന്‍മാറിയത് പരിക്ക് കാരണമാണെന്നാണ് അര്‍ജന്റീനന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പറയുന്നത്. താരത്തിന്റെ പരിക്കിനെ കുറിച്ച് വ്യക്തമായ മറുടി മൊറാക്കോ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നടക്കുന്ന കളിയില്‍ അര്‍ജന്റീന മൊറാക്കോയെ നേരിടുന്നത് പ്രമുഖ കളിക്കാരാരും ഇല്ലാതെയാണ്. ഹിഗ്വിയ്ന്‍സ അഗ്വേറ, ഡി മരിയ എന്നിവരും നിലവിലെ ടീമില്‍ കളിക്കുന്നില്ല.

മാഡ്രിഡില്‍ നടന്ന മല്‍സരത്തിന് ശേഷം മെസ്സി ബാഴ്സലോണ ടീമിനൊപ്പം ചേര്‍ന്നതിനെതിരെ അര്‍ജന്റീനയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. മെസ്സിയുടെ ഈ നടപടിക്കെതിരെ ടീമിലെ പഴയ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിനായി കളിക്കേണ്ടത് മെസ്സിയുടെ ഉത്തരവാദിത്വം ആണെന്നും എന്നാല്‍ ദേശീയ ടീമിനേക്കാളും പ്രധാന്യം ബാഴ്സലോണയ്ക്കാണ് മെസ്സി നല്‍കുന്നതെന്നും മുന്‍ ബാഴ്സ താരം പാസറല്ലോ പറഞ്ഞു. മെസ്സി രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ മോശം പ്രകടനവും ക്ലബ്ബിന് വേണ്ടി കളിക്കുമ്പോള്‍ മികച്ച പ്രകടനവും ആണ് മെസ്സി കാഴ്ച വെയ്ക്കുന്നതെന്നും പാസറല്ലോ കൂട്ടിച്ചേര്‍ത്തു.

Top