അര്‍ജന്റീനിയന്‍ താരം മൗറോ ഇക്കാര്‍ഡിയെ ലക്ഷ്യമിട്ട് പിഎസ്ജി

ര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മൗറോ ഇക്കാര്‍ഡിയെ ടീമില്‍ എത്തിക്കാന്‍ ഒരുങ്ങി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. നിലിവല്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്റെ താരമാണ് 26-കാരനായ ഇക്കാര്‍ഡി. കുറച്ച് കാലമായുള്ള ഇന്‍ര്‍ മിലാന്റെ തിരിച്ചുവരവിലും മികച്ച പ്രകടനത്തിലും സുപ്രധാന പങ്ക് വഹിച്ച ടീം നായകനായിരുന്നു ഇക്കാര്‍ഡി.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ടീമിലുണ്ടായ അസ്വാരസ്യങ്ങള്‍ ഇക്കാര്‍ഡിയുടെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാക്കി. ഇതിനു പിന്നാലെ ഏറെ നാള്‍ ഇക്കാര്‍ഡി ടീമിന് പുറത്തായിരുന്നു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇക്കാര്‍ഡി ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ ടീമിനുള്ളില്‍ ഈ വിഷയം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തില്‍ ഇന്റര്‍ മിലാനില്‍ നിന്ന് മാറ്റത്തിന് ഇക്കാര്‍ഡി ശ്രമിക്കുന്നുണ്ട്. ഇക്കാര്‍ഡി ക്ലബില്‍ തുടരുന്നത് പ്രശനങ്ങള്‍ വഷളാക്കിയേക്കും എന്ന് ആശങ്കയുള്ള ഇന്ററും താരത്തെ പോകാന്‍ അനുവദിച്ചേക്കും. ഇതിനിടയിലാണ് പി.എസ്.ജി ഇക്കാര്‍ഡിയെ നോട്ടമിട്ടത്. സൂപ്പര്‍ താരം എഡിന്‍സന്‍ കവാനി ക്ലബ് വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പി.എസ്.ജിയുടെ ഈ നീക്കം

Top