ആയുഷ്മാന്‍ ചിത്രം ‘ശുഭ് മംഗള്‍ സ്യാദ സാവധാന്‍’; ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം

യുഷ്മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ശുഭ് മംഗള്‍ സ്യാദ സാവധാന്‍. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയും ജിതേന്ദ്ര കുമാറുമാണ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഹിതേഷ് കേവല്യ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. സ്വവര്‍ഗരതിയെ പ്രമേയമാക്കിയുള്ള ഈ ചിത്രം 2017 ലെ ശുഭ് മംഗല്‍ സാവധാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.

ബാല എന്ന ചിത്രത്തിന് ശേഷം ആയുഷ്മാന്‍ നായകനായി എത്തുന്ന ചത്രമാണിത്. നീന ഗുപ്ത, മാന്‍വി, സുനിത, നീരജ്, ഭൂമി എന്നിവരാണ് മറ്റ് താരങ്ങള്‍. തനിഷ്‌ക് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആനന്ദ് എല്‍. റായും ഭൂഷണ്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 21ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top