കഞ്ചാവ് വില്‍പ്പനക്കാരെ പിടിക്കാനെത്തിയ എസ്ഐക്കു കുത്തേറ്റു; പ്രതി ഓടി രക്ഷപ്പെട്ടു

മലപ്പുറം: കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്ഐക്കു കുത്തേറ്റു. അരീക്കോട് എസ്ഐ നൗഷാദിനാണു കുത്തേറ്റത്. മലപ്പുറം അരീക്കോട് വിളയില്‍ ഭാഗത്തു കഞ്ചാവ് വില്‍ക്കുന്നവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണു നൗഷാദിനു കുത്തേറ്റത്.

കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഫ്തിയിലെത്തിയതായിരുന്നു എസ് ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാള്‍ എസ്‌ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു.

കൈയ്ക്കു പരിക്കേറ്റ എസ്ഐ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Top