കൊറോണക്കെതിരെ കൈ കഴുകൂ; വീഡിയോയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കൈകഴുകല്‍ മുന്‍കരുതല്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ശരിയായ രീതിയില്‍ കൈകഴുകി കൊവിഡിനെ ചെറുക്കാമെന്നും വൈറസിനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച രീതിയില്‍ എങ്ങനെ കൈകള്‍ കഴുകി അണുവിമുക്തമാക്കാം എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രിയങ്ക വിശദമാക്കുന്നത്. ‘നിങ്ങള്‍ മുന്‍കരുതല്‍ എടുത്തോ?’ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

Top