കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൃശ്ശൂര്‍ അതിരൂപത

തൃശ്ശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൃശ്ശൂര്‍ അതിരൂപത. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ ക്രൈസ്തവരോട് സംസ്ഥാനത്ത് നീതീകരിക്കാനാവാത്ത വിവേചനമാണ്. സര്‍ക്കാര്‍ നിലപാടില്‍ വേദനയും ഉത്കണ്ഠയും അമര്‍ഷവുമുണ്ടെന്ന് അതിരൂപത പറഞ്ഞു. ഹൈക്കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അതിരൂപത പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും അതിരൂപത ആവശ്യം ഉന്നയിച്ചു. അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നില്ല.

Top