പ്രളയത്തിന് ഉത്തരവാദി സര്‍ക്കാര്‍ : വിമര്‍ശനവുമായി കത്തോലിക്ക സഭ

കോഴിക്കോട്: കേരളത്തില്‍ ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന മഹാപ്രളയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ. അണക്കെട്ടുകള്‍ തുറന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് താമരശേരി അതിരൂപത വിമര്‍ശിച്ചു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ആരോപണം രാഷ്ട്രീയമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

ഡാം മാനേജ്‌മെന്റിലെ പാളിച്ചയാണ് കേരളത്തിലെ മഹാപ്രളയത്തിന് കാരണമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കെഎസ്ഇബിയുടെ അത്യാര്‍ത്തിയും വിനയായെന്ന് ആരോപണങ്ങളുണ്ട്.

പ്രകൃതിയോട് കാട്ടിയ അലംഭാവമാണ് കേരളത്തിന്റെ മഹാ പ്രളയത്തിന്റെ പ്രഭവകേന്ദ്രമെന്ന് മാധവ് ഗാഡ്ഗിലും പറഞ്ഞിരുന്നു.

Top