അര്‍ച്ചനയുടെ ആത്മഹത്യ: ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍

വിഴിഞ്ഞം: അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവ ചുമത്തിയാണ് ജില്ലാ െ്രെകം ബ്രാഞ്ച്് അറസ്റ്റ് രേഖപ്പെടുത്തിയത്. സുരേഷിന്റെ നിരന്തരമായി പീഡനത്തെ തുടര്‍ന്നാണ് അര്‍ച്ചനെ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

ജൂണ്‍ 22നാണ് അര്‍ച്ചന തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂരില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ഭര്‍ത്താവ് സുരേഷിനെതിരേ ആരോപണവുമായി അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

Top