‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ശ്വര്യ ലക്ഷ്മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഉള്‍പ്പടെയുള്ള താരങ്ങള്‍ ട്രെയിലര്‍ പങ്കുവച്ചു. ചിത്രം ഫെബ്രുവരി 11ന് തിയേറ്ററുകളില്‍ എത്തും.

പ്രൈവറ്റ് സ്‌കൂളില്‍ ജോലി ചെയ്യുന്ന കഥാപാത്രമായാണ് ഐശ്വര്യ ചിത്രത്തില്‍ എത്തുന്നത്. നിരന്തരമായി വിവാഹാലോചനകള്‍ വരുകയും പല കാരണങ്ങളാല്‍ അവ മുടങ്ങിപോവുകയും ചെയ്യുന്നു. ഒടുവില്‍ വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ ഐശ്വര്യയെയും ട്രെയിലറില്‍ കാണാനാകും. അഖില്‍ അനില്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് അര്‍ച്ചന 31 നോട്ട് ഔട്ട്.

അഖിലിനൊപ്പം അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ജോയല്‍ ജോജി.  ഐക്കണ്‍ സിനിമ റിലീസ് തിയറ്ററുകളില്‍ എത്തിക്കും.

Top