പുതിയ ലുക്കില്‍ ഐശ്വര്യ: ‘അര്‍ച്ചന 31 നോട്ടൗട്ട്’ പോസ്റ്റര്‍ പുറത്തിറങ്ങി

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.

പോസ്റ്ററില്‍ വ്യത്യസ്തമായ ലുക്കിലാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. അഖില്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഖില്‍ – അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണു തിരക്കഥയൊരുക്കുന്നത്.

ഛായാഗ്രഹണം: ജോയല്‍ ജോജി. എഡിറ്റിങ്: മുഹ്‌സിന്‍, സംഗീതം: രജത്ത് പ്രകാശ്, മാത്തന്‍. ആര്‍ട് ഡയറക്ടര്‍: രാജേഷ് പി.വേലായുധന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍.

 

Top