ഈജിപ്തിലെ ഗിസ പിരമിഡിനുള്ളില്‍ വായു ശൂന്യ അറ കണ്ടെത്തി ഗവേഷകർ

കെയ്‌റോ:ഗിസ പിരമിഡിനുള്ളില്‍ നൂറടിയിലേറെ നീളത്തിലുള്ള വായു ശൂന്യ അറ ഗവേഷകർ കണ്ടെത്തി.

ഫ്രഞ്ച്-ജാപ്പനീസ് ഗവേഷകരാണ് പിരമിഡിനുള്ളില്‍ വായു ശൂന്യ അറ കണ്ടെത്തിയത്.

രണ്ട് വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകരുടെ കണ്ടെത്തൽ.

സ്‌കാന്‍ പിരമിഡ് പ്രൊജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഗവേഷണം.

പിരമിഡിനുള്ളില്‍ എന്തിന് വേണ്ടിയാണ് ഇത്തരമൊരു അറ നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് കൃത്യമായ ഒരു ഉത്തരമില്ല.

പിരമിഡിന്റെ വടക്ക് ഭാഗത്തും സമാനമായ ഒരു ചെറിയ വായുരഹിത സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

മൗഗ്രഫി എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പിരമിഡിനുള്ളില്‍ ഗവേഷകര്‍ അറ കണ്ടെത്തിയത്.

പിരമിഡിനുള്ളിലെ ഗ്രാന്‍ഡ് വാലിക്ക് മുകളിലായാണ് വായുശൂന്യഅറ സ്ഥിതി ചെയ്യുന്നത്.

Top