പുരാവസ്തു തട്ടിപ്പ് കേസ്; ജുഡീഷ്യല്‍, സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

K-Muraleedharan

കണ്ണൂര്‍: പുരാവസ്തു തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് കെ മുരളീധരന്‍. നിലവിലെ അന്വേഷണം കൊണ്ട് ഒന്നും നടക്കില്ല. അന്താരാഷ്ട്ര തലത്തിലുള്ള കള്ളക്കടത്ത് നടന്നെന്ന് വ്യക്തമാണെന്നും മുരളീധരന്‍ പറഞ്ഞു.

എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടിന്റെ രക്തസാക്ഷി അന്തരിച്ച ലീഗ് നേതാവ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന കെ ടി ജലീലിന്റെ ആരോപണത്തോടും മുരളീധരന്‍ പ്രതികരിച്ചു.

ജലീലിന്റെ സമനില തെറ്റിയിരിക്കുകയാണെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. മൂക്കറ്റം അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന വ്യക്തിയുടെ ജല്‍പ്പനമാണിത്. ജലീല്‍ ധരിച്ചിരിക്കുന്നത് ചേരാത്ത കുപ്പായമാണ്. അത് അദ്ദേഹത്തിന് ഗുണം ചെയില്ല. രാഷ്ട്രീയ നേതാക്കള്‍ കുറച്ചുകൂടി സംസ്‌കാരം കാണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. വി എം സുധീരന്റെ പരിഭവം തീര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെടുമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

 

Top