‘ആര്‍ക്ക് വെക്ടര്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്ക്’ ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റ് : വില 82 ലക്ഷം

ലോകത്തെ മറ്റു ഇലക്ട്രിക് ബൈക്കില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനായ മോഡലാണ് ആര്‍ക്ക് വെക്ടര്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്ക്. 118,000 ഡോളറാണ് (ഏകദേശം 82 ലക്ഷം രൂപ) ആര്‍ക്ക് വെക്ടറിന്റെ വില. 355 യൂണിറ്റ് ആര്‍ക്ക് വെക്ടര്‍ മാത്രമാണ് കമ്പനി നിര്‍മിക്കുക.

ലാന്‍ഡ് റോവര്‍ വൈറ്റ് സ്‌പേസ് ഡിവിഷന്‍ മുന്‍തലവനായിരുന്ന മാര്‍ക്ക് ട്രൂമനാണ് ആര്‍ക്ക് വെക്ടറിന്റെ പിന്നണിയിലെ പ്രധാനി. ഇന്റഗ്രേറ്റഡ് മള്‍ട്ടിസെന്‍സറി HMI സംവിധാനം ഉള്‍പ്പെടുത്തുന്ന ലോകത്തെ ആദ്യ മോട്ടോര്‍സൈക്കിള്‍ ആണ്.

മറ്റു ഇലക്ട്രിക് ബൈക്കുകളെക്കാള്‍ 25 ശതമാനത്തോളം ഭാരം കുറവാണ്. 16.8 kWh സാംസങ് മെയ്ഡ് ബാറ്ററി പാക്കാണ് വെക്ടറിന്റെ ഹൃദയഭാഗം. 140 പിഎസ് പവറും 85 എന്‍എം ടോര്‍ക്കും നല്‍കുന്ന 399 വോള്‍ട്ട് ഇലക്ട്രിക് മോട്ടോറാണ് വെക്ടറിന് കരുത്ത് നല്‍കുന്നത്. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷനിലൂടെയാണ് പവര്‍ വീലിലേക്കെത്തുക. മൂന്ന് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന വെക്ടറിന് മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം.

സിറ്റിയില്‍ ഒറ്റചാര്‍ജില്‍ 320 കിലോമീറ്ററും ഹൈവേയില്‍ 200 കിലോമീറ്റര്‍ ദൂരവും പിന്നിടാന്‍ സാധിക്കും. 30 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാനും കഴിയും.

Top