മോഹന്‍ലാലിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് അര്‍ബാസ് ഖാന്‍; വീഡിയോ കാണാം

മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് ബോളിവുഡ് താരം അര്‍ബാസ് ഖാന്‍. ഓഗസ്റ്റ് 4 അര്‍ബാസ് ഖാന്റെ പിറന്നാളായിരുന്നു. ഇത്തവണത്തെ പിറന്നാള്‍ ആഘോഷം സഹതാരമായ മോഹന്‍ലാലിനോടൊപ്പമായിരുന്നു. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

സൗഹൃദ ദിനത്തിലാണ് താരം പിറന്നാള്‍ ആഘോഷിച്ചതിന്റെ പിറന്നാള്‍. അതിനാല്‍ തന്നെ യേ ദേസ്തി എന്ന പാട്ട് പാടിയായിരുന്നു ആഘോഷം. അര്‍ബാസിനോടൊപ്പം ലാലേട്ടനും ഈ ഗാനം ആലപിച്ചിരുന്നു.ഗിറ്റാറിസ്റ്റിനൊപ്പം കരോക്കെ പാടുന്ന മോഹന്‍ലാലും അര്‍ബാസുമാണ് ഈ വിഡിയോയില്‍.

2013 ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാനു ശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

Top