വിനീത് ശ്രീനിവാസന്‍ ചിത്രം അരവിന്ദന്റെ അതിഥികള്‍ ; ടീസര്‍ പുറത്തിറങ്ങി

Vineeth sreenivasan

ശ്രീനിവാസനെയും വിനീതിനെയും പ്രധാന കഥാപാത്രങ്ങളാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അരവിന്ദന്റെ അതിഥികകളുടെ ടീസര്‍ പുറത്തിറങ്ങി.

ഏറെ നാളുകള്‍ക്ക് ശേഷമാണ് പുതിയ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നത്. ശാന്തികൃഷ്!ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

പതിയാറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന അരവിന്ദന്റെ അതിഥികളില്‍ സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Top