ശ്രീനിവാസനും, വിനീതും ഒന്നിക്കുന്ന അരവിന്ദന്റെ അതിഥികള്‍; പുതിയ ഗാനം പുറത്തിറങ്ങി

Vineeth sreenivasan

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അരവിന്ദന്റെ അതിഥികളിലെ പുതിയ ഗാനം പുറത്തിറങ്ങി. ആനന്ദമേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി അമീയാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ചിത്രത്തില്‍ വേഷമിടുന്നത്. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

പതിയാറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന അരവിന്ദന്റെ അതിഥികളില്‍ സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് രാജേഷ് രാഘവനാണ്.

Top