അരവിന്ദന്റെ അതിഥികളിലെ ‘എന്തേ കണ്ണാ’ ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി

എം മോഹനന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍ മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രത്തിലെ ‘ എന്തേ കണ്ണാ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ്‌ യൂട്യൂബില്‍ പുറത്തിറങ്ങി.

വിനീത് ശ്രീനിവാസനും ശ്രീനിവാസനും നിഖിലയും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ മേഘ ജോസ്‌കുട്ടി പാടിയിരിക്കുന്നു.

പതിയാറ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Top